SPORTS

‘ഏറ്റവും അടുത്ത ആളുകൾ തെറ്റിദ്ധരിപ്പിച്ചു, ഞങ്ങൾക്ക് ഇനി മാറ്റാരുടെയും ആവശ്യമില്ല’: വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും ആകൃതിയും


മുംബൈ ∙ വിവാഹനിശ്ചയം റദ്ദാക്കി ഒരു മാസത്തിനു ശേഷം, ക്രിക്കറ്റ് താരം പൃഥ്വി ഷായും നടി ആകൃതി അഗർവാളും വീണ്ടും ഒന്നിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ ആകൃതിയാണ് വീണ്ടും ഒന്നിക്കുന്ന കാര്യം അറിയിച്ചത്. പൃഥ്വി ഷായും ഇതു പങ്കുവച്ചു. തങ്ങളേക്കാൾ നന്നായി തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്ന് തോന്നിച്ച, തനിക്ക് ഒപ്പമുള്ള ചില ആളുകളുടെ അഭിപ്രായങ്ങൾ പൃഥ്വി ഷായുമായുള്ള ബന്ധത്തെ സ്വാധീനിച്ചെന്നും താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ആകൃതി പറഞ്ഞു. ‘വ്യക്തിപരമായ ഒരു വിശദീകരണം’ എന്ന പേരിലാണ് ആകൃതിയുടെ കുറിപ്പ്.അതിനുശേഷം ഞങ്ങൾ പരസ്പരം തുറന്നുസംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾ പരസ്പരം മതിയായവരാണ്. ഞങ്ങൾക്ക് മറ്റാരുടെയും ആവശ്യമില്ല. ഈ തവണ, ഞങ്ങളുടെ ഭാവി ഞങ്ങളുടെ സ്വന്തം പരസ്പര ധാരണയിലും വിശ്വാസത്തിലും സ്നേഹത്തിലും മാത്രം അധിഷ്ഠിതമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരു പുതിയ തുടക്കം കുറിക്കുമ്പോൾ ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുക.’’– അകൃതി കുറിച്ചു. പൃഥ്വി ഷായും ഇമോജികൾക്കൊപ്പം ഇതേ പോസ്റ്റ് പങ്കുവച്ചു.ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തന്റെ കരിയർ തിരിച്ചുപിടിക്കാൻ പൃഥ്വി ഷാ ശ്രമിക്കുന്ന നിർണായക ഘട്ടത്തിലായിരുന്നു വിവാഹനിശ്ചയം. 2018ൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചറി നേടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായെ, 2026ലെ ഐപിഎൽ ലേലത്തിന്റെ അവസാന ഘട്ടത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. എന്നാൽ 2026 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ പോലും ഷായ്ക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. ആദ്യ റൗണ്ടുകളിൽ ആരും ടീമിലെടുക്കാതിരുന്ന ഷായെ പിന്നീട് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.


Auto ⏭️

Back to top button