AUTO
എഐ സാങ്കേതികവിദ്യകളോടെ ഹ്യുണ്ടായ് ബയോൺ; ബുക്കിങ് ആരംഭിച്ചു

പുതിയ എസ്‍യുവി ബയോണിനെ അവതരിപ്പിച്ച് ഹ്യുണ്ടേയ് ഇന്ത്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകളും ഉൾപ്പെടുത്തിയാണ് പുതിയ ‘ബയോൺ’ വിപണിയിലെത്തുന്നത്. ഹ്യുണ്ടേയ്‌യുടെ എസ്‌യുവി നിരയിൽ വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായി സ്ഥാനം പിടിക്കുന്ന ഈ മോഡൽ 2026 ഒക്ടോബർ 26-ന് ഔദ്യോഗികമായി വിപണിയിലെത്തും.ബുക്കിങ്ങും പ്രതീക്ഷിക്കുന്ന വിലയും സ്പോർട്ടി ക്രോസ്ഓവർ ഡിസൈൻ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ‘ആർട്ട് ഓഫ് സ്റ്റീൽ’ (Art of Steel) ഡിസൈൻ ശൈലിയിലാണ് ബയോൺ ഒരുങ്ങിയിരിക്കുന്നത്. ബോണറ്റിന്റെ മുൻഭാഗത്തായി വരുന്ന എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, മസ്കുലർ വീൽ ആർച്ചുകൾ, ഫ്ലോട്ടിങ് റൂഫ് ലുക്ക് നൽകുന്ന ബ്ലാക്ക്-ഔട്ട് പില്ലറുകൾ എന്നിവ വാഹനത്തിന് ആകർഷകമായ സ്പോർട്ടി രൂപഭംഗി നൽകുന്നു. ഒരു പരമ്പരാഗത ബോക്സി എസ്‌യുവിയേക്കാൾ ക്രോസ്ഓവർ ശൈലിയിലാണ് വാഹനത്തിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്.ആധുനിക ഇന്റീരിയറും എൻവിഡിയ കോക്ക്പിറ്റും ക്യാബിനിലേക്ക് വരുമ്പോൾ ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയ്ൻമെന്റിനുമായി നൽകിയിട്ടുള്ള ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് പനോരമിക് ഡിസ്‌പ്ലേയാണ് പ്രധാന ആകർഷണം. ഇതിനൊപ്പം എൻവിഡിയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റും വാഹനത്തിലുണ്ട്. ടച്ച് സ്ക്രീനിനൊപ്പം ഫിസിക്കൽ ബട്ടണുകളും സ്റ്റിയറിങ് വീലിൽ തന്നെ ഡ്രൈവ് മോഡ് സെലക്ടറും നൽകിയിരിക്കുന്നതിനാൽ ഡ്രൈവിങ്ങിനിടെ കൺട്രോളുകൾ ഉപയോഗിക്കുന്നത് കൂടുതൽ ആയാസരഹിതമാകും.ഇന്ത്യയിലെ ആദ്യ ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റ് ഭാഷാ വൈവിധ്യവും ഓഫ്‌ലൈൻ കമാൻഡുകളും ഇന്ത്യൻ വിപണിയുടെ വൈവിധ്യം കണക്കിലെടുത്ത് 10 പ്രാദേശിക ഭാഷകളും 2 രാജ്യാന്തര ഭാഷകളും സപ്പോർട്ട് ചെയ്യുന്ന മൾട്ടി-ലാംഗ്വേജ് ഇന്റർഫേസാണ് ബയോണിലുള്ളത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിൽ പ്രവർത്തിക്കുന്ന 500-ലധികം എംബഡഡ് വോയ്‌സ് കമാൻഡുകൾ വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.കരുത്തുറ്റ എൻജിനും ട്രാൻസ്മിഷനും 115 പിഎസ് കരുത്തും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ, 4-സിലിണ്ടർ പെട്രോൾ എൻജിനാണ് പ്രാരംഭ ഘട്ടത്തിൽ ബയോണിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻഎന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം തെരഞ്ഞെടുക്കാം. കൂടാതെ, ഭാവിയിൽ അണ്ടർബോഡി ടാങ്ക് സജ്ജീകരണത്തോടെയുള്ള സിഎൻജി വേരിയന്റും ഈ നിരയിലേക്ക് എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
Sports ⏭️




