SPORTS
‘ബിസിസിഐയുടെ നിർദേശം നഖ്‌വി അംഗീകരിച്ചില്ല, ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു; ഇത് പഹൽഗാം ഇരകൾക്കുള്ള ആദരം’

ന്യൂഡൽഹി ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റായ പാക്കിസ്ഥാന്റെ മൊഹ്സിൻ നഖ്‌വിയുടെ കയ്യിൽനിന്ന് വനിതാ ഏഷ്യാ കപ്പ് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ.സമ്മാനദാന ചടങ്ങിനായി എസിസിക്കു മുന്നിൽ ബിസിസിഐ ഒരു ബദൽ നിർദേശം വച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ‘‘പ്രസിഡന്റോ വൈസ് ചെയർമാനോ സമ്മാനദാനം നടത്തണമെന്ന് ഞങ്ങൾ അഭ്യർഥിച്ചിരുന്നു. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, പ്രത്യേകിച്ച് പഹൽഗാം സംഭവത്തിന് ശേഷം, ഞങ്ങളുമായി സൗഹൃദബന്ധത്തിലല്ലാത്ത ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് എസിസി ചെയർമാൻ. അതിനാൽ അദ്ദേഹത്തിൽ നിന്ന് ഞങ്ങൾ ട്രോഫി സ്വീകരിക്കില്ല.‘‘വളരെ പെട്ടെന്ന് തന്നെ രണ്ടു കപ്പുകളും ഇന്ത്യയിലെത്തും. വനിതകളുടെ ഏഷ്യാ കപ്പ് ട്രോഫി മാത്രമല്ല, പുരുഷന്മാരുടെ ഏഷ്യാ കപ്പ് ട്രോഫിയും നമുക്ക് ലഭിക്കും. നഖ്‌വി നിലവിലുള്ള രീതികൾ പിന്തുടരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘‘നിലവിലെ ഐസിസി ചെയർമാൻ (ജയ് ഷാ) എസിസിയിൽ ഉണ്ടായിരുന്നപ്പോൾ, വിജയികളായ ടീമിന്റെ ഭാരവാഹികൾ ട്രോഫി കൈമാറുന്നതായിരുന്നു സാധാരണ രീതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ അവർ ഈ രീതി പിന്തുടരുന്നില്ല.’’– സൈകിയ ആരോപിച്ചു.
Auto ⏭️


