NEWS

‘മുകളിൽ നിന്നും ഇടപെടൽ, ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നു’; അട്ടിമറി ശ്രമം ആരോപിച്ച് ഗോപികയുടെ കുടുംബം


പാലക്കാട് ∙ നെടുമ്പാശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനായി കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച ഗോപികയുടെ കുടുംബം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് സംശയം. മുകളിൽ നിന്നും ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം ആരോപിച്ചു.മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും ഗോപികയുടെ പിതാവ് ആരോപിച്ചു. മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ല. ഇതെല്ലാം കേസ് ആട്ടിമറിക്കാൻ ആണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം. മകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ്‌ മോർട്ടം ചെയ്തു. രക്ത സാംപിൾ എടുത്തിട്ടുണ്ട്. ഇത് എന്തിനാണെന്ന് അറിയില്ല. ഇവനെ വെറുതെ വിട്ടാൽ നാളെ മറ്റു പാവപ്പെട്ടവന്റെ മക്കൾക്കും ഈ ഗതി വരും. പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button