‘എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല, രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല’; പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ നൽകുമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല, പ്രതി സുഹൈൽ സജീവ്
തിരുവനന്തപുരം: നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ അയച്ചത് പൊലീസ് അല്ലെന്നും കോടതിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
’21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്നത് ബോസ്റ്റൽ സ്കൂളിലാണ്. അതാണ് നിയമം. അതിന്റെ അർത്ഥം പ്രതി കേസിൽ നിന്ന് രക്ഷപ്പെട്ടുവെന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ആ വ്യക്തിക്ക് നൽകാനുള്ള നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരുതരത്തിലുള്ള ആശങ്കയും വേണ്ട. ആളുകൾ ആരോക്കയോ എന്തൊക്കയോ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നു.
ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ഈ പ്രതിക്ക് കൊടുക്കാൻ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകും. അതിൽ ഒരു സംശയവും വേണ്ട. ആലപ്പുഴ ജില്ലക്കാരനാണെന്ന് പറയുന്നു. ഏത് ജില്ലക്കാരനായാൽ എന്താണ്. രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല. എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല. അതെല്ലാം വെറുതെ പറയുന്നതാണ്. രക്തം പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ മദ്യപിച്ച വിവരം രേഖപ്പെടുത്താൻ കഴിയൂ. നിയമപരമായി മാത്രമേ എല്ലാം ചെയ്യാൻ പറ്റൂ. മരിച്ചവരുടെ കുടുംബത്തിന്റെ ആശങ്കകൾ ഞങ്ങൾ പരിഗണിക്കുന്നു. എന്റെ ജില്ലയിൽപ്പെട്ട ആളാണ് പ്രതി. പക്ഷേ പ്രതിയെ രക്ഷിക്കാൻ ഒരു നീക്കവും ഉണ്ടാകില്ല’- രമേശ് ചെന്നിത്തല വ്യക്തമാക്കി.
നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചിരുന്നു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്കയച്ചു. നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ടെന്നും കുടുംബം ആശങ്ക ഉയർത്തിയിരുന്നു.
English Summary
Home Minister Ramesh Chennithala has assured that no one will be allowed to protect the accused in the Nedumbassery Mini Cooper accident that claimed three lives. He clarified that the decision to send accused Suhail Sajeev to a Borstal school was made by the court, not the police, in accordance with the law for offenders below 21 years of age.
RELATED TOPICS: NEDUMBASSERY MINI COOPER ACCIDENT, RAMESH CHENNITHALA, SUHAIL SAJEEV, GOPIKA ACCIDENT CASE, BOTSTAL SCHOOL
Read News ⏭️




