NEWS
ചെന്നിത്തലയെ കാണാൻ സ്കൂട്ടറിൽ മുൻ മന്ത്രി; സൗഹൃദമെന്ന് കടകംപള്ളി, എവിടെ ഹെൽമറ്റെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം∙ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്‌കൂട്ടറിൽ രാവിലെ ഏഴരയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കടകംപള്ളി സുരേന്ദ്രൻ രമേശിന്റെ വീട്ടിൽനിന്നിറങ്ങി സ്‌കൂട്ടറിൽ കയറി പോകുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടറിൽ യാത്രചെയ്ത കടകംപള്ളി സുരേന്ദ്രനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവും ഉയരുകയും ചെയ്തു. ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം തുടരുമ്പോഴാണ് മുൻ ദേവസ്വം മന്ത്രി, ആഭ്യന്തരമന്ത്രിയുടെ വീട്ടിൽ രാവിലെ എത്തിയത്. സൗഹൃദ സന്ദർശനമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ഏകദേശം 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.
Source link


