NEWS
ലഹരി വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്; ഓപ്പറേഷൻ തൂഫാനിൽ കൂടുതൽ അറസ്റ്റ്

ബത്തേരി ∙ തുടരന്വേഷണത്തിലൂടെ ലഹരി വിൽപന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും വ്യത്യസ്ത സംഭവങ്ങളിൽ വാണിജ്യ അളവിൽ എംഡിഎംഎയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തുടരന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ.ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്കൂട്ടറിന്റെ വൈസറിനുള്ളിൽ സഞ്ചിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎയുമായി ജൂലൈ 27 ന് മുത്തങ്ങയിൽ വച്ച് കോഴിക്കോട്, രാമനാട്ടുകര തയ്യിൽ വീട്ടിൽ കെ. ഫഹദിനെ (25) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി കൈമാറിയ എ.കെ.ധനൂപിനെ ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് പിടികൂടിയത്.
Fashion ⏭️


