NEWS

മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു


തൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മോഷണ കേസിൽ പ്രസാദ് ജയിലിൽ ആയിരുന്നു. ആശുപത്രിയിൽ പോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലിനെ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ മദ്യലഹരിയിൽ ഉണ്ടായിരുന്ന പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു


Fashion ⏭️

Back to top button