NEWS
യുക്രെയ്ൻ ശരിക്കും പെട്ടുപോയോ? വൻശക്തികളുടെ കളിയിൽ കീവിനെ ചതിച്ചതോ അമേരിക്ക?

റഷ്യയെ തകർക്കാൻ യുക്രെയ്ന് കോടികളുടെ ആയുധവും പണവും വാരിക്കോരി നൽകിയ അമേരിക്ക ഒടുവിൽ അവരെ കൈവിട്ടോ? ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായി മാറ്റിമറിച്ചുകൊണ്ട് യുക്രെയ്ൻ രാജ്യാന്തര തലത്തിൽ വല്ലാത്തൊരു ഒറ്റപ്പെടലിലേക്കു നീങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രെയ്നെ പൂർണമായി ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ പുതിയൊരു ധാരണയിലേക്കു നീങ്ങുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ ഉയരുന്നത്. ഇതിനിടയിൽ യു.എസ് പ്രഥമവനിത മെലനിയ ട്രംപിന്റെ പേര് വരെ ഉയർന്നുകേട്ട ചില അണിയറ നീക്കങ്ങളും, ട്രംപ് ഭരണകൂടം റഷ്യയുമായി നടത്തിയ പുതിയ ഇന്ധനക്കച്ചവടവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.അമേരിക്കയുടെ ഈ അപ്രതീക്ഷിത നയമാറ്റത്തിന് പിന്നാലെ, ഏഷ്യയിലെ തങ്ങളുടെ ഏറ്റവും വിശ്വസ്തരായ ഒരു സഖ്യകക്ഷിയെക്കൂടി യുക്രെയ്ൻ സ്വന്തം കൈകൊണ്ട് പിണക്കി വിട്ട അവസ്ഥയിലാണ്. അതീവ സുരക്ഷാപ്രാധാന്യമുള്ള വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഈ സഖ്യകക്ഷി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കീവിൽനിന്നു കൂട്ടത്തോടെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തെ പ്രതിസന്ധികളും തിരഞ്ഞെടുപ്പും ജയിക്കാൻ വൻശക്തികൾ റഷ്യയുമായി ഡീലുകൾ ഉറപ്പിക്കുമ്പോൾ, വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ പുട്ടിന്റെ കടുത്ത നിബന്ധനകൾക്ക് മുന്നിൽ യുക്രെയ്ന് പൂർണമായി കീഴടങ്ങേണ്ടി വരുമോ? അമേരിക്ക യുക്രെയ്നെ ചതിച്ചതാണോ? ഇതിന് പിന്നിലെ യഥാർഥ കഥയും ആഴത്തിലുള്ള ഭൗമരാഷ്ട്രീയ വിശകലനങ്ങളും അറിയാൻ മുകളിലെ വിഡിയോ കാണുക.
Fashion ⏭️




