BUSINESS

ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി; ചൈനീസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുക്കും


BRICS News : ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ന്യൂഡൽഹി ഒരുങ്ങി. രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ, സെപ്റ്റംബർ 11,12 തിയ്യതികളിലാണ് ഇവന്റ് നടക്കുക. നിരവധി രാഷ്ട്രത്തലവന്മാർ ഇതിൽ പങ്കെടുക്കും. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്ബ്രിക്സ് ഉച്ചകോടി 2026 സെപ്റ്റംബർ 12,13 തിയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും2026 സെപ്റ്റംബർ 12, 13 തിയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, ബ്രിക്സ് (BRICS) ഉച്ചകോടി നടക്കുകയാണ്. ലോകശ്രദ്ധ നേടുന്ന ഈ ഇവന്റിന് ആതിഥേയത്വം വഹിക്കാൻ തലസ്ഥാന നഗരി പ്രകാശ പൂരിതമായി, പൂർണമായി സജ്ജമായിക്കഴിഞ്ഞു. കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ, പങ്കാളിത്ത രാജ്യങ്ങൾ, ക്ഷണിതാക്കളായ മറ്റ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവ ഉച്ചകോടിയിൽ പങ്കെടുക്കും.ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലെ ആദ്യത്തെ അം​​ഗങ്ങൾ. 2011 വർഷത്തിലാണ് ദക്ഷിണാഫ്രിക്ക ഇതിന്റെ ഭാ​ഗമാകുന്നത്. 2024 ജനുവരിയിൽ ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളയും, 2025ൽ ഇന്തോനീഷ്യയെയും പൂർണ അം​ഗങ്ങളായി ഉൾപ്പെടുത്തുകയും, കൂട്ടായ്മ വിപുലീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ 11 അം​ഗങ്ങളാണ് നിലവിൽ ബ്രിക്സ് കൂട്ടായ്മയിലുള്ളത്. 2009ൽ യെക്കാറ്റെറിൻബെർ​ഗിലാണ് ആദ്യ ബ്രിക്സ് ഉച്ചകോടി നടന്നത്.ലോകത്തെ നയതന്ത്ര-സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനമാണ് ബ്രിക്സിനുള്ളത്. പശ്ചിമേഷ്യൻ യുദ്ധം അടക്കമുള്ള അന്തരീക്ഷത്തിൽ ഇത്തവണ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് പ്രാധാന്യമേറെയാണ്.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ , റഷ്യൻ പ്രസിഡന്റ് ഷീ ജിൻ പിങ് തുടങ്ങിയ രാഷ്ട്രത്തലവന്മാർ ഇത്തവണത്തെ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കും. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള വരവിൽ അനിശ്ചിതത്ത്വം നില നിന്നിരുന്നെങ്കിലും അവസാന നിമിഷം, അദ്ദേഹം എത്തുമെന്ന് അറിയിക്കുകയായിരുന്നു.അം​ഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും. രാഷ്ട്രത്തലവന്മാർ ഒരുമിച്ച് ഭാരത് മണ്ഡപത്തിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നടും. ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രദർശനം നടക്കും. സമാപന ദിവസമായ സെപ്റ്റംബർ 12 ഞായറാഴ്ച്ച, അം​ഗരാജ്യങ്ങളുടെയും, പങ്കാളിത്ത രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും.ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിൽ വലിയ തോതിലുള്ള ദീപാലങ്കാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തിന്റെ പലഭാ​ഗങ്ങളിലും പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്. ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് സെപ്റ്റംബർ 11ാം തിയ്യതി, ഡൽഹിയിലെ മുഴുവൻ സ്കൂളുകൾക്കും ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ 9 ഹോട്ടലുകളിലാണ് ക്ഷണിതാക്കൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. നിലവിൽ കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. വലിയ തോതിലുള്ള ​ഗതാ​ഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


Read News

Back to top button