NEWS
അങ്ങ് കോപ്പിയടിച്ചു, പുതിയതെന്തുണ്ടെന്ന് സാംസങ്; ഞങ്ങളെയും തൂക്കിയെന്ന് ഡ്യുവോലിംഗോ! സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യൂവോ ആപ്പിൾ പുറത്തിറക്കിയതിന് പിന്നാലെ പരിഹാസവുമായി സാംസങ് രംഗത്തെത്തി. സമൂഹമാധ്യമമായ എക്സിലൂടെ തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് സാംസങ് ആപ്പിളിനെ കളിയാക്കിയത്. ട്രെൻഡിനൊപ്പമെത്താൻ ഏഴു വർഷം ആപ്പിളിന് വേണ്ടി വന്നുവെന്നും, ഞങ്ങൾ മിച്ചം വെച്ചത് ചൂടാക്കിക്കഴിയുമ്പോൾ ഒന്ന് പറയണേ എന്നുമായിരുന്നു സാംസങ്ങിന്റെ ആദ്യ ട്വീറ്റ്. പിന്നാലെ നിരവധി ട്രോൾ പോസ്റ്റുകളാണ് എത്തിയത്. ‘നോക്കിക്കേ, ഇതിൽ നല്ല സാമ്യമുണ്ടല്ലോ’ എന്ന് ഒരു പോസ്റ്റിലും, മൂന്ന് മടക്കുള്ള ഫോൺ വരെ വന്നുകഴിഞ്ഞു’ എന്ന് മറ്റൊരു പോസ്റ്റിലും സാംസങ് പറയുന്നു.ഒപ്പം TimeToSwitch (മാറാൻ സമയമായി) എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. ഡ്യുവോലിംഗോയെ മെൻഷൻ ചെയ്തുകൊണ്ടുള്ള മറ്റൊരു പോസ്റ്റിൽ, “ക്ഷമിക്കണം കേട്ടോ, അവർ ഞങ്ങളെയും കോപ്പിയടിച്ചു” എന്ന് Solidarity ഹാഷ്ടാഗോടെയാണ് സാംസങ് ട്വീറ്റ് ചെയ്തത്. കൂടാതെ, “റേഞ്ചുണ്ടോ? ഇല്ല. എക്സൈറ്റ് ചെയ്യിക്കുന്നുണ്ടോ? ഇല്ല. പക്ഷേ അവർ കൊണ്ടുവന്നോ? വന്നു മാറാൻ സമയമായി എന്നും സാംസങ് മൊബൈലിന്റെ യുഎസ് ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിലുണ്ട്. ആപ്പിളിന്റെ പുതിയ ഉൽപ്പന്ന ലോഞ്ചിന് പിന്നാലെ മുൻനിര ബ്രാൻഡുകൾ തമ്മിലുള്ള ഈ സോഷ്യൽ മീഡിയ പോരാട്ടം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.പുതിയ ഉൽപ്പന്നങ്ങൾ ഇറങ്ങുമ്പോൾ പരസ്യങ്ങൾക്ക് പുറമെ ഇത്തരം രസകരമായ ട്രോളുകളിലൂടെയും മീമുകളിലൂടെയും ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രമുഖ കമ്പനികൾ നടത്തുന്ന മത്സരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.
Fashion ⏭️


