NEWS

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ


കൽപറ്റ ∙ വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ഓപ്പറേഷൻ തണ്ടറിനെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വൈത്തിരി സ്വദേശി നിയാസ് കോയ (35) പിടിയിലായത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെകടർ എം.കെ. സുനിലിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ. യും സംഘവും കൽപറ്റ പാറക്കലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കാറിൽ നിന്ന് 10. 418 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.


Fashion ⏭️

Back to top button