NEWS

അക്ഷരത്തിന്റെ അമൃതുണ്ണാൻ ഇന്നു കുരുന്നുകളെത്തും; മനോരമ വിദ്യാരംഭം രാവിലെ ആറര മുതൽ


വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് മലയാള മനോരമയുടെ അങ്കണങ്ങളിൽ ഇന്നു വിദ്യാരംഭം. മനോരമ യൂണിറ്റുകളിൽ രാവിലെ ആറരയോടെയാണ് എഴുത്തിനിരുത്തു തുടങ്ങുന്നത്. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്. ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ ഇന്ന് ആദ്യാക്ഷരം കുറിക്കുക. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും. മുൻകൂട്ടി സമയം നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.ഗുരുക്കന്മാർ ഇവർ:∙ പത്തനംതിട്ട സംവിധായകൻ ബ്ലെസി, ആലപ്പുഴ എസ്ഡി കോളജ് അധ്യാപകനും ചലച്ചിത്ര ഗവേഷകനുമായ ഡോ. സജിത് ഏവൂരേത്ത്, പൊതുജനാരോഗ്യവിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. എൽ.അനിതകുമാരി.


Fashion ⏭️

Back to top button