NEWS

പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കി ബ്ലാക്മെയിലിങ്; കോളജ് വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർ ചെന്നൈയിൽ പിടിയിൽ


ചെന്നൈ ∙ പെൺകുട്ടികൾക്ക് ആദ്യം ലഹരി വസ്തുക്കൾ നൽകി അടുപ്പം സ്ഥാപിച്ച ശേഷം ചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്യുന്ന സംഘം ചെന്നൈയിൽ പിടിയിൽ. യുവതികളെ ഭീഷണിപ്പെടുത്തി ലഹരി വിൽപന നടത്താനാണ് സംഘം ശ്രമിച്ചിരുന്നത്. ചെന്നൈ എഗ്മോറിനടുത്തുനിന്നുമാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്നും 50 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.മുഹമ്മദ് അസറുദ്ദീൻ (29) മേക്കപ്പ് ആർട്ടിസ്റ്റ് സാറ (22) എന്നിവർക്കൊപ്പം ഒരു കോളജ് വിദ്യാർഥിനിയും പിടിയിലായിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ലഹരി വാങ്ങി പ്രതികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിൽ വിതരണം ചെയ്തതായി പൊലീസ് കണ്ടെത്തി. യുവതികൾക്ക് പണവും ആഡംബര ജീവിതവും വാഗ്ദാനം ചെയ്താണ് സംഘം കൂടെക്കൂട്ടിയിരുന്നത്. പണം വേഗത്തിൽ സമ്പാദിക്കാനുള്ള വഴി ഇതാണെന്നും വിശ്വസിപ്പിച്ചിരുന്നു. അതേസമയം സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടെന്നും അവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button