NEWS
നദിയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പേർ മുങ്ങിമരിച്ചു

കോഴിക്കോട്∙ വടകര ചൊവ്വാപ്പുഴയിൽ പാലയാട് നടയിൽ കുളിക്കുകയായിരുന്ന രണ്ടു പേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. പതിയാരക്കര ഒതയോത്ത് നബീൽ (19), ബന്ധുവായ ഓർക്കാട്ടേരി പരപ്പുറത്ത് മുഹമ്മദ് സിനാൻ (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നബീലിന്റെ സഹോദരൻ ബാസിലും സിനാന്റെ സഹോദരൻ ഹനാനും ഒഴുക്കിൽപ്പെട്ടെങ്കിലും ചുഴിയിൽപെടാത്തതിനാൽ രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പുഴക്കരയിലെ ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി നബീലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാനെ അഗ്നി രക്ഷാ സേനയും കൂടി എത്തിയ ശേഷം വൈകിട്ട് ആറു മണിയോടെയാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. ഒതയോത്ത് ബഷീറിന്റെയും സജിനയുടെയും മകനാണ് മരിച്ച നബീൽ. സഹോദരങ്ങൾ: സാബിർ, ബാസിൽ, ജാബിർ. ഓർക്കാട്ടേരില പരപ്പുറത്ത് ഹാരിസിന്റെയും സുനീറയുടെയും മകനാണ് മരിച്ച സിനാൻ. സഹോദരങ്ങൾ: റയാൻ, ഹനാൻ.
Fashion ⏭️


