BUSINESS
ഓണത്തിന് മദ്യം മാത്രമല്ല; മലയാളി വാരിക്കോരി പണമിറക്കിയതോടെ നേട്ടം കൊയ്ത് മിൽമയും ഹാൻടെക്സും, സപ്ലൈകോയ്ക്കും ബംപർ

തിരുവനന്തപുരം ∙ പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെ റെക്കോർഡ് തകർത്ത് ഓണക്കാല മദ്യവിൽപന. ഉത്രാടം വരെയുള്ള 8 ദിവസങ്ങളിൽ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലൂടെ മാത്രം വിറ്റത് 771 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ കൊല്ലം ഇത് 137 കോടി ആയിരുന്നു. തിരുവോണ ദിനത്തിൽ ഔട്‌ലെറ്റുകൾ പ്രവർത്തിച്ചില്ല. കൺസ്യൂമർ ഫെഡ് ഉത്രാട ദിനത്തിൽ 20.35 കോടി രൂപയുടെ മദ്യം വിറ്റു.ഓണം കൊയ്ത് സർക്കാർ വിപണിഓണക്കാലത്ത് പാൽ–പാലുൽപന്ന വിൽപനയിൽ മിൽമയ്ക്ക് നേട്ടം. ഓണസദ്യയ്ക്കുള്ള പച്ചക്കറിക്കായി കൃഷി വകുപ്പിന്റെ കർഷകച്ചന്തകളിൽ തിരക്കിന്റെ പൂരം. ഓണക്കോടി വിൽപനയിൽ ഹാൻടെക്സിന് നേട്ടമുണ്ടായപ്പോൾ ഖാദി വസ്ത്രങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ്.മിൽമ പാൽ വിൽപന; 5.61% വളർച്ചഓണത്തിന് മുന്നോടിയായുള്ള 5 ദിവസം മാത്രം 1,45,76,846.63 ലീറ്റർ പാലാണ് മിൽമ വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 5.61% വർധന. ഈമാസം 20 മുതൽ ഉത്രാടം വരെയുള്ള കണക്കാണിത്. തൈരിന്റെ വിൽപനയും കുതിച്ചു. 18,09,331.50 കിലോഗ്രാം തൈരാണ് വിറ്റത്; 9.68 ശതമാനമാണ് വളർച്ച. പാലിനും തൈരിനുമൊപ്പം നെയ്യ്, പായസം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കും ഓണക്കാലത്ത് ആവശ്യക്കാരേറി.തിരുവനന്തപുരം മേഖല യൂണിയനിൽ പാൽ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വർധന രേഖപ്പെടുത്തി. ഈ മാസം 1 മുതൽ 25 വരെ 297.85 ടൺ നെയ്യും വിറ്റു. എറണാകുളം മേഖല യൂണിയനിൽ പാൽ വിൽപന 4.62 ശതമാനവും, തൈരിന്റേത് 16.44 ശതമാനവും ഉയർന്നു. ഇവിടെ 172.58 ടൺ നെയ്യാണ് ഓണക്കാലത്ത് വിറ്റത്. മലബാർ മേഖല യൂണിയനിൽ പാലിന്റെ വിൽപന 6.03 ശതമാനവും തൈരിന്റെ വിൽപന 8.7 ശതമാനവും വർധിച്ചു. 358.35 ടൺ നെയ്യും വിറ്റു.
Travel ⏭️


