NEWS
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഓഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം∙ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30ാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് -ശംഖുംമുഖം – ചാക്ക – ആശാന് സ്ക്വയര്‍- ലോക്ഭവന് റൂട്ടില്റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിങ് അനുവദിക്കുന്നതല്ല.∙ആശാന് സ്ക്വയര്‍- ഫ്ലൈഏവര്- നിയമസഭക്ക് മുന്‍വശം -ജി വി രാജ- മസ്കറ്റ് ഹോട്ടല്‍ ജംഗ്ക്ഷന് – ആര് ആര് ലാമ്പ് റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.∙31 ന് രാവിലെ 5 മണി മുതല്‍ 09.00 മണി വരെ ലോക്ഭവന് -വെളളയമ്പലം -മ്യൂസിയം -കോര്പ്പറേഷന് പോയിന്റ് – ആര് ആര് ലാമ്പ് റൂട്ടില്‍ വാഹനപാര്‍ക്കിങ് അനുവദിക്കാത്തതിനാല്‍ പ്രഭാതസവാരിക്കായി മ്യൂസിയം,കനകക്കുന്ന് ഭാഗങ്ങളില്‍ വരുന്നരുടെയുള്പ്പെടെയുളള വാഹനങ്ങള്‍ ടി റൂട്ടില്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
Fashion ⏭️


