സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിൽ; ഹർജി ഉച്ചയ്ക്ക് പരിഗണിക്കും

ഹൈക്കോടതി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച് കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ പിണറായിക്കെതിരെ കേസെടുക്കാമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഡിവിഷണൽ ബെഞ്ച് പരിഗണിക്കും. കേസിൽ നിലവിൽ പിണറായി വിജയൻ കക്ഷി അല്ല. അതുകൊണ്ട് നേരിട്ട് ഹർജി നൽകാൻ അദ്ദേഹത്തിന് കഴിയില്ല. കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാൻ ആദ്യം ലീവ് പെറ്റിഷൻ കോടതിയിൽ നൽകണം. അത് നിലനിൽക്കുമോയെന്ന കാര്യത്തിയിരിക്കും ഇന്ന് ആദ്യം വാദം നടക്കുക. നിലവിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെയല്ല, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
മാസപ്പടി – ഹവാല ആരോപണത്തിൽ രണ്ട് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. ആദ്യ കേസ് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഇതിൽ പിണറായി ഒന്നാം പ്രതിയും മകൾ വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഇതിൽ മുൻ മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ രണ്ടാം പ്രതിയാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘവും ഇന്ന് രൂപീകരിക്കും.
English Summary
Opposition leader Pinarayi Vijayan has approached the Kerala High Court challenging a single bench order directing the registration of a case in connection with the CMRL-Exalogic financial transactions. The petition is scheduled to be considered by a division bench at 1:45 pm. Since Vijayan is not currently a party to the case, the court will first consider whether his leave petition to participate in the
RELATED TOPICS: PINARAYI VIJAYAN, CMRL EXALOGIC CASE, KERALA HIGH COURT, VIGILANCE FIR, VEENA VIJAYAN
Read News ⏭️




