NEWS
തൃശൂരിന്റെ മണ്ണിൽ പുലിയാകാൻ കൊല്ലത്ത് നിന്ന് ഒരു അമ്മയും മകനും

തൃശൂർ ∙ ഒളരിക്കര ദേശം പുലിക്കളി സംഘത്തിന്റെ അരങ്ങേറ്റത്തിൽ കൊല്ലത്ത് നിന്നു ഒരു അമ്മയും മകനും പുലിയായി വേഷം അണിയുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശി ദീപാലക്ഷ്മിയും മകൻ യതിയുമാണ് ഇത്തവണ പുലിയാകാൻ തൃശൂരിന്റെ മണ്ണിൽ എത്തിയത്. വർഷങ്ങളായി തൃശൂരിലെ പുലിക്കളിയും കുമ്മാട്ടിയുമെല്ലാം കണ്ട് ദീപയുടെ മനസ്സിൽ ഈ നാടിന്റെ ഓണാഘോഷങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നു.സ്ത്രീകളും പുലിക്കളിയിൽ വേഷമണിയുന്നുണ്ട് എന്നു മനസ്സിലാക്കിയ ശേഷമാണു വേഷം കെട്ടുന്നത് സംബന്ധിച്ച് ആലോചന വന്നത്. അതു ഭർത്താവ് ഉല്ലാസിനോട് പറയുകയും ചെയ്തു. അങ്ങനെ ഉല്ലാസാണു പുലിക്കളി സംഘാടകരുമായി ബന്ധപ്പെട്ട് ദീപയ്ക്ക് പുലിയായി വേഷം അണിയാൻ സാഹചര്യം ഒരുക്കിയത്. അമ്മയോടൊപ്പം പുലിവേഷം അണിയണമെന്നു മകൻ യതിയും ആഗ്രഹം പ്രകടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർഥിയാണു യതി. ദീപാലക്ഷ്മി ഭരതനാട്യം നർത്തകി കൂടിയാണ്. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനാണ് ഉല്ലാസ്.
Fashion ⏭️


