NEWS

യുദ്ധ ഷോക്കിലും വീണില്ല; പ്രവചനങ്ങളെ തരിപ്പണമാക്കി ഇന്ത്യൻ ജിഡിപിക്കുതിപ്പ്; ഏപ്രിൽ-ജൂണിൽ‌ 7.8%, തിളക്കം ഇന്ത്യയ്ക്കുതന്നെ


ഇറാനും യുഎസും തമ്മിലെ യുദ്ധത്തിനും ഇന്ത്യയുടെ മികവുറ്റ ജിഡിപി വളർച്ചാ അടിത്തറ ഇളക്കാനായില്ല. റിസർവ് ബാങ്കിന്റെയടക്കം പ്രവചനങ്ങളെ കാറ്റിൽപ്പറത്തി നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ജിഡിപി 7.8% വളർന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും എതിരാളികളുടെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ നിലനിർത്തി.മുൻ‌വർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു. 7 ശതമാനത്തിന് മുകളിൽ വളർച്ച നിലനിർത്താൻ തുടർച്ചയായ 4-ാം പാദത്തിലും ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നതും നേട്ടമാണ്. എന്നാൽ, തൊട്ടുമുൻപത്തെ പാദത്തെ (ജനുവരി-മാർച്ച്) അപേക്ഷിച്ച് വളർച്ച കുറഞ്ഞുവെന്നത് നിരാശയാണ്. 8.6 ശതമാനമാണ് പുതുക്കിയ കണക്കുപ്രകാരം ഇക്കഴിഞ്ഞ ജനുവരി-മാർച്ചിലെ വളർച്ചനിരക്ക്. ആദ്യ വിലയിരുത്തലിൽ ഇത് 7.8 ശതമാനമായിരുന്നു.പ്രവചനങ്ങൾ തെറ്റിച്ച് ഇന്ത്യൻ കുതിപ്പ്


Fashion ⏭️

Back to top button