NEWS
ഗവർണറുടെ നാമനിർദേശത്തിൽ കൃഷിമന്ത്രിയ്ക്ക് അതൃപ്തി

തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി കൃഷിമന്ത്രി ടി. സിദ്ദിഖ്.
പ്രോ-ചാൻസിലർ എന്ന നിലയിൽ ഒരുതരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് രാഷ്ട്രീയ സമീപനത്തോടെ ഗവർണർ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
കാർഷിക സർവകലാശാലയിൽ കൃഷി സംബന്ധമായ കാര്യങ്ങളല്ലാതെ മറ്റൊന്നും നടത്താൻ കഴിയുമെന്ന് ആരും കരുതേണ്ട. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണിത്. അത് അവഗണിച്ച് രാഷ്ട്രീയ സമീപനത്തോടെയുളള നടപടികൾ ഹിതകരമല്ല. ഗവർണറെ രേഖാമൂലം അതൃപ്തി അറിയിക്കുമെന്നും കൃഷിമന്ത്രി കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.


