കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണങ്ങൾ പ്രതിസന്ധിയിലാകും; എ.സി. റോഡ് ആരോപണത്തിൽ അന്വേഷണം വേണമെന്ന് ജി സുധാകരൻ

ജി. സുധാകരൻ
ആലപ്പുഴ: മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. കഴിഞ്ഞ ദിവസവും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ചടങ്ങിലേക്ക് ഒരു ക്ഷണക്കത്തെങ്കിലും അയയ്ക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വികസന പദ്ധതികളുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിത സമീപനമാണ് സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതോ നിർമാണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിന് മാത്രമായി എല്ലാ നിർമാണ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് കാരണം കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവരാണെന്നും സുധാകരൻ ആരോപിച്ചു.
താൻ മന്ത്രിയായിരുന്നില്ലെങ്കിൽ പാലം യാഥാർത്ഥ്യമാകുമായിരുന്നോയെന്നും സുധാകരൻ കഴിഞ്ഞ ദിവസം ചോദിച്ചു. നിർമാണം ആരംഭിച്ചത് തന്റെ കാലത്താണെന്ന് പറയാൻ പോലും എൽ.ഡി.എഫിന് കഴിയുന്നില്ലെന്നായിരുന്നു വിമർശനം. ഉദ്ഘാടനച്ചടങ്ങിനെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടും ചടങ്ങുമായി ബന്ധപ്പെട്ട ഇടങ്ങളിലൊന്നും തന്റെ ചിത്രം കണ്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലം നിർമാണത്തിന് 80 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിലേക്ക് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാവ് ഷാനിമോൾ ഉസ്മാനെതിരെയും സുധാകരൻ പരിഹാസമുന്നയിച്ചു. അവർ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അത്ര വിശാലമനസ്കത അവർക്കില്ലെന്നുമായിരുന്നു പ്രതികരണം. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതോ നിർമാണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിന് മാത്രമായി എല്ലാ നിർമാണ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് കാരണം കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവരാണെന്നും സുധാകരൻ ആരോപിച്ചു.
English Summary
Ambalappuzha MLA G. Sudhakaran expressed strong dissatisfaction over being ignored at the Makkeakkadavu-Nerakkadavu bridge inauguration. He initiated the ₹80 crore project as PWD minister and criticized both LDF and UDF for their narrow approach to development. Sudhakaran also warned against changes to KIIFB affecting infrastructure and attributed issues to individuals including K.M. Abraham.




