NEWS

‘തട്ടിപ്പ് വേദനാജനകവും ലജ്ജാകരവും, ആരെയും സംരക്ഷിക്കില്ല’; കൃഷ്ണ മോഹൻ ഇടക്കാല ജനറൽ സെക്രട്ടറി


ലക്നൗ ∙ രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണഘടനയ്ക്ക് വിധേയമായി ചമ്പത് റായിയുടേയും അനിൽ മിശ്രയുടേയും രാജി ഔദ്യോഗികമായി സ്വീകരിച്ചതായി ഭാരവാഹികൾ. ട്രസ്റ്റ് രൂപീകരണം മുതൽ ഇരുവരും നൽകിയ സംഭാവനകളെയും സേവനങ്ങളെയും അഭിനന്ദിച്ചാണ് രാജി സ്വീകരിച്ചതെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പ് വേദനാജനകവും ലജ്ജാകരവുമാണെന്ന് മുതിർന്ന ട്രസ്റ്റ് അംഗം പങ്കജ് ജയ്‌സ്വാൾ പ്രതികരിച്ചു. വിവാദങ്ങൾക്ക് പിന്നാലെ ട്രസ്റ്റിൽ അടിയന്തര സംഘടനാ മാറ്റങ്ങളും ഉണ്ടായി. കൃഷ്ണ മോഹനെ ട്രസ്റ്റിന്റെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഗോവിന്ദ് ഗിരി ട്രഷറർ സ്ഥാനത്ത് തുടരും. സംഭവത്തിൽ നിലവിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ജൂലൈ 22ന് ട്രസ്റ്റിന്റെ അടുത്ത യോഗം ചേരുമെന്നും, അതിനുള്ളിൽ എസ്ഐടി അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദ് ഗിരി അറിയിച്ചു. 


Source link

Back to top button