NEWS
ഊട്ടിപ്പട്ടണം ‘കുരുക്കികെട്ടി’ സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടി വരെയുള്ള പാതയിൽ എല്ലായിടത്തും തിരക്ക്

ഗൂഡല്ലൂർ ∙ അവധി ആഘോഷത്തിനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂർ –ഊട്ടി ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഊട്ടി വരെയുള്ള പാതയിൽ എല്ലായിടത്തും സഞ്ചാരികളുടെ തിരക്കായിരുന്നു. ഊട്ടി റോഡിലെ ഷൂട്ടിങ് മട്ടത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കല്ലട്ടി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാൽ ഊട്ടി –ഗൂഡല്ലൂർ റോഡിൽ തിരക്ക് രൂക്ഷമായി. സഞ്ചാരികളുടെ 200 വാഹനങ്ങൾ മാത്രമേ ഒരു ദിവസം കല്ലട്ടി ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കുകയുള്ളൂ. ഇതിനായി മാവനഹള്ളയിൽ വനംവകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഊട്ടി നഗരത്തിൽ വലിയ തിരക്കില്ലായിരുന്നു. ഊട്ടിയുടെ മറ്റ് പ്രദേശങ്ങളിലാണ് തിരക്ക് ഉണ്ടായത്. ഊട്ടിയിൽ രണ്ടാമത്തെ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളും വന്നു തുടങ്ങി. മഴ കുറവായതിനാൽ ഊട്ടിയിൽ തണുപ്പു കുറഞ്ഞു. ഹോട്ടലുകളിലും റിസോർട്ടുകളിലും രണ്ടാം സീസണിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Fashion ⏭️




