NEWS

റിക്ഷയിൽ കൊണ്ടുപോയ കമ്പി പിന്നാലെ വന്ന കാറിൽ തുളച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം


ഗുരുഗ്രാം ∙ റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്സിയായി ഓടുന്ന കാർ മുൻപിൽ പോയ ഇ-റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് ദണ്ഡുകളിൽ ഇടിക്കുകയും കമ്പികൾ കാറിന്റെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചു കയറുകയുമായിരുന്നു.ഒട്ടും സുരക്ഷിതമല്ലാതെ, അപായ ചിഹ്നങ്ങൾ വയ്ക്കാതെയാണ് റിക്ഷയിൽ കെട്ടിടം വാർക്കുന്നതിനു ഉപയോഗിക്കുന്ന നീളമുള്ള ഇരുമ്പ് കമ്പികൾ കെട്ടിവച്ചിരുന്നത്. അപകടകരമായ രീതിയിൽ വാഹനത്തിനു പിന്നിലേക്ക് കമ്പികൾ തള്ളിയിരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഈ സമയം ഡ്രൈവർക്കു പുറമേ കാറിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടകരമായ രീതിയിൽ ലോഡ് കയറ്റിക്കൊണ്ടു പോയ ഇ-റിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


Fashion ⏭️

Back to top button