NEWS

പാലത്തിലൂടെ കാറുകൾ യാത്ര ചെയ്തുകൊണ്ടിരിക്കവെ വലിയ അഗ്നിഗോളം; ഡ്രോണുകളുടെ ‘മെഷ് നെറ്റ്‌വർക്ക്’ വിദ്യ, കൃത്യതയാർന്ന മിന്നലാക്രമണം!


യുക്രെയ്ൻ നഗരങ്ങളിൽ വ്യോമ പ്രതിരോധങ്ങളെ വെട്ടിക്കൊണ്ട് അതിശക്തമായ ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ രഹസ്യമായി സിഗ്നൽ റിപ്പീറ്ററുകൾ സ്ഥാപിക്കുന്നുണ്ടെന്നും, ഇത് വഴി ലോങ്-റേഞ്ച് ഡ്രോണുകൾക്ക് റഡാറുകളിൽപ്പെടാതെ കൂടുതൽ കൃത്യതയോടെ ലക്ഷ്യത്തിൽ എത്താൻ സാധിക്കുന്നുണ്ടെന്നും ആയുധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡ്രോണുകൾക്ക് പരസ്പരം എൻക്രിപ്റ്റഡ് സിഗ്നലുകൾ കൈമാറാൻ സഹായിക്കുന്ന ‘മെഷ് നെറ്റ്‌‌വർക്ക്’ സാങ്കേതികവിദ്യയാണ് റഷ്യ ഇതിനായി ഉപയോഗിക്കുന്നത്. ഇത് യുക്രെയ്ന്റെ ഇലക്ട്രോണിക് ജാമിങ് പ്രതിരോധങ്ങളെ പരാജയപ്പെടുത്താൻ റഷ്യയെ സഹായിക്കുന്നുണ്ടെന്ന് പ്രതിരോധ വിദഗ്ദർ വ്യക്തമാക്കുന്നു.വൻ സഹായ പാക്കേജ് പ്രഖ്യാപിച്ചു റഷ്യൻ ആക്രമണങ്ങൾ ശക്തമാകുന്നതിനിടയിൽ, യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയ ജർമ്മൻ ചാൻസലർ 130 കോടി യൂറോയിലധികം (ഏകദേശം 110 കോടി പൗണ്ട്) വരുന്ന പുതിയ സാമ്പത്തിക-സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.


Fashion ⏭️

Back to top button