NEWS
പെട്രോളിന് പകരം ചൂര മീൻ; യുദ്ധം പേടിച്ച് അതിർത്തി അടച്ച് പാക്കിസ്ഥാൻ, പെട്രോൾ കള്ളക്കടത്തിന് പിന്നാലെ മീൻ ‘മറിച്ചുവിൽക്കലും’

ഇറാനിൽ നിന്ന് ബൈക്കുകളിൽ ലക്ഷക്കണക്കിന് ലീറ്റർ പെട്രോൾ ‘ഔദ്യോഗികമായി’ കള്ളക്കടത്ത് നടത്തുന്ന പാക്കിസ്ഥാന് യുദ്ധത്തെ തുടർന്ന് അടുത്ത അടി. ഇറാനിൽ നിന്നുള്ള പെട്രോളിന് പകരമായി പാക്കിസ്ഥാനിലെ മത്സ്യവ്യാപാരികൾ ചൂര മീൻ (ട്യൂണ) നൽകുന്ന കച്ചവടരീതി ഏറെക്കാലമായി നിലനിന്നിരുന്നു. ഒരുതരം ‘ബാർട്ടർ’ സമ്പ്രദായം. എന്നാൽ, യുദ്ധം കടലിലേക്കും നീളുകയും ബോട്ടുകൾ ആക്രമിക്കുകയും ചെയ്തതോടെ ഇതും നിലച്ചു.ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതും തിരിച്ചടിയായി. കഴിഞ്ഞ ഫെബ്രുവരി മുതൽ പെട്രോൾ-ചൂരമീൻ എക്സ്ചേഞ്ച് കച്ചവടം മോശമാണെന്ന് മത്സ്യവ്യാപാരികൾ പറഞ്ഞതായി പാക്കിസ്ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ കിട്ടുന്നതിനേക്കാൾ ഏഴും എട്ടും ഇരട്ടിവരെ വിലയും ഇറാനിൽ നിന്ന് കിട്ടും. യുദ്ധവും അതിർത്തി പൂട്ടിയ പാക്കിസ്ഥാന്റെ നടപടിയും മൂലം വിൽപന ഏതാണ്ട് നിലച്ചെന്നും വരുമാനം ഇല്ലാതായെന്നും വ്യാപാരികൾ പറഞ്ഞതായും ഡോൺ റിപ്പോർട്ടിലുണ്ട്.
Fashion ⏭️


