NEWS

നിയമന ക്രമക്കേടിൽ പിഎസ്‌സിക്ക് തിരിച്ചടി; പഹൽഗാമിൽ ഹാഫിസ് സയീദിനെതിരെ കുറ്റപത്രം–ഇന്നത്തെ പ്രധാന വാർത്തകൾ


ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമന വിഷയത്തില്‍ പരീക്ഷാരേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതും കോറോഹെൽത്ത് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ ലേബർ ഓഫിസറുമായുള്ള ചർച്ച പൂർത്തിയായതും ഇന്നത്തെ പ്രധാന വാർത്തകളായി. പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കറെ തലവൻ ഹാഫിസ് സയീദിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചത് ദേശീയ തലത്തിൽ വലിയ വാർത്തയായി. അഭിമന്യു വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചതും മലയിടംതുരുത്ത് കുടിയൊഴുപ്പിക്കലിൽ കേസ് ഒരു വർഷത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ ഇന്നും ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച വാർത്തകളാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമന വിഷയത്തില്‍ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. പരീക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും ഏഴു ദിവസത്തിനകം ഹര്‍ജിക്കാരനു നല്‍കണമെന്നും ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ സോണിച്ചന്‍ പി. ജോസഫ് ഉത്തരവിട്ടിരിക്കുന്നത്.മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിച്ചു.


Source link

Back to top button