NEWS
തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദിയിൽ ഇനി സുഖയാത്ര; പുഷ്ബാക് സൗകര്യമുള്ള സീറ്റുകളുമായി സർവീസ് തുടങ്ങി

തിരുവനന്തപുരം ∙ യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി. പുഷ്ബാക് സൗകര്യമുള്ള സീറ്റുകൾ, ഫൂട്ട് റെസ്റ്റ് എന്നിവയാണു പുതിയ കോച്ചിലെ മാറ്റങ്ങൾ. മുൻപുണ്ടായിരുന്ന കോച്ചുകളിലെ സീറ്റുകൾ യാത്രക്കാർക്കു വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. മോശം ഡിസൈൻ കാരണം സീറ്റിനു ചെരിവില്ലാത്തതു ദീർഘദൂര യാത്രക്കാരെ വലച്ചതോടെ പരാതിപ്രവാഹമായിരുന്നു. തിരുവനന്തപുരം ഡിവിഷൻ ഈ വിഷയം പലതവണ ദക്ഷിണ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തി. ഒടുവിലാണു പുതിയ കോച്ചുകൾ എത്തിച്ചത്. നടുവേദന കാരണം ജനശതാബ്ദിയിലെ യാത്ര പേടിസ്വപ്നമായിരുന്നെന്ന് കോഴിക്കോട് സ്വദേശി ധനീല പറഞ്ഞു. പുതിയ കോച്ചിലെ സീറ്റുകൾ നന്നായിട്ടുണ്ടെന്നും സൗകര്യപ്രദമാണെന്നും കോട്ടയം സ്വദേശി രതീഷ് പറഞ്ഞു.
Fashion ⏭️




