NEWS

പൂർണത്രയീശ ക്ഷേത്രത്തിൽ ചെണ്ടകൊട്ടി ജാതിവാദം:കുഴലൂതി സ്ത്രീവിരുദ്ധർ

കൊച്ചി: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിലെ പ്രശസ്തമായ നടപ്പുര മേളത്തിന്റെ അപ്രഖ്യാപിത വ്യവസ്ഥ കേട്ടാൽ നവോത്ഥാന കേരളം നാണിക്കും. മേളത്തിന് പ്രമാണിയാകണമെങ്കിൽ മാരാരാകണം. വനിതകൾ കൊട്ടാനോ കുഴലൂതാനോ ഇലത്താളത്തിലോ പാടില്ല, മുൻനിരയിൽ നിൽക്കരുത്. മാരാരല്ലാത്ത സവർണനാണെങ്കിലും അവസരമില്ല. ഏതാനും വർഷം മുമ്പ് ഒരു നായരും വാര്യരും പ്രമാണിയായെങ്കിലും പിന്നെയുണ്ടായില്ല.

അവർണരെങ്കിൽ അതു വഴി വരേണ്ടതില്ലേ. തൃശൂരിലെ സി.പി.എം നേതാവ് കെ.രവീന്ദ്രൻ പ്രസിഡന്റും, സി.പി.എമ്മിന്റെ പട്ടികജാതി ക്ഷേമസമിതി നേതാവ് കെ.കെ.സുരേഷ് ബാബുവും സി.പി.ഐയുടെ അഭിഭാഷക സംഘടനാ നേതാവ് കെ.പി.അജയനും അംഗങ്ങളുമായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ജാതി, ലിംഗ വിവേചനം കൊടികുത്തി വാഴുന്ന തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രം. പ്രാദേശിക സി.പി.എം, സി.പി.ഐ നേതാക്കളും ഉൾപ്പെടുന്നതാണ് ക്ഷേത്ര ഉപദേശക സമിതി.

ജാതിയുടെ കാര്യം വരുമ്പോൾ ഇവരെല്ലാം മൗനികളാകും. മേളത്തിലെ ജാതി, ലിംഗ വിവേചനത്തിനെതിരെ ഇക്കൊല്ലം ദേവസ്വം പ്രസിഡന്റിനും ദേവസ്വംമന്ത്രിക്കും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ പരാതി നൽകി. എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തണമെന്ന് ദേവസ്വം നിർദ്ദേശം നൽകിയെങ്കിലും ‘മാരാർമേള”വുമായി മുന്നോട്ടു പോവുകയാണ്. തലയെടുപ്പുള്ള ആചാര്യന്മാർ പ്രമാണിമാരാകുന്ന മേളം കേൾക്കാൻ വിദൂരങ്ങളിൽ നിന്നും ആസ്വാദകരെത്തും. എട്ടു ദിവസത്തെ മേളത്തിന് 20 ലക്ഷമാണ് ചെലവ്.

 ലക്ഷ്മി ദേവിയുടെ കാത്തിരിപ്പ്

കുറുങ്കുഴൽ വാദക തൃപ്പൂണിത്തുറ സ്വദേശി പി.കെ.ലക്ഷ്മീദേവി നാലുവർഷമായി വൃശ്ചികോത്സവത്തിലെ മേളത്തിൽ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡിനെ സമീപിക്കുന്നു. ക്ഷേത്രത്തിൽ വനിതകളുടെ തായമ്പക വരെ നടന്നി​ട്ടുണ്ടെങ്കി​ലും നടപ്പുര മേളത്തിൽ അനുവദിക്കാനാവില്ലെന്നാണ് നിലപാട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ, കൊല്ലൂർ ഉൾപ്പെടെ 400ൽപരം ക്ഷേത്രങ്ങളിൽ പ്രമുഖർക്കൊപ്പം കുറുങ്കുഴൽ വായിച്ചിട്ടുണ്ട്. സ്വകാര്യകമ്പനിയിൽ ബിസിനസ് ഹെഡ്ഡായ ലക്ഷ്മീദേവി. ഇക്കുറിയും അപേക്ഷ നൽകി കാത്തിരിക്കുന്നു.

‘മേളത്തി​ന്റെ കാര്യങ്ങൾ ഉപദേശക സമി​തി​യാണ് നി​ശ്ചയി​ക്കുന്നത്. ലക്ഷ്മീദേവി​യുടെ അപേക്ഷയി​ൽ തന്ത്രി​യുടെ

അഭി​പ്രായം തേടി​യി​ട്ടുണ്ട് ”

-കെ.രവീന്ദ്രൻ, പ്രസി​ഡന്റ്, കൊച്ചി​ൻ

ദേവസ്വം ബോർഡ്

Read News ⏭️

Back to top button