NEWS

‘എവിടെ പുനർജനിയുടെ 216 വീടുകൾ? പദ്ധതിയുടെ പേരിൽ കോടിക്കണക്കിനു രൂപ മുക്കി’; മുഖ്യമന്ത്രിക്കെതിരെ എം.വി.ഗോവിന്ദന്‍


കൊച്ചി ∙ പുനർജനി പദ്ധതിയുടെ ഭാഗമായി 216 വീടുകൾ നിർമിച്ചെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വീടുകൾ എവിടെയെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെയും വിവരങ്ങൾ പുറത്തുവിടാൻ തയാറാണോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വകാര്യ ആശുപത്രികളും വ്യക്തികളും സ്പോൺസർ ചെയ്തു നിർമ്മിച്ച 19 വീടുകളിൽ പുനർജനിയെന്ന ബോർഡ് വയ്ക്കുക മാത്രമാണ് സതീശൻ ചെയ്തതെന്നും പദ്ധതിയുടെ പേരിൽ പിരിച്ച കോടിക്കണക്കിനു രൂപ മുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ നിലനിൽക്കെയാണ് വിജിലൻസ് അന്വേഷണത്തിൽ വി.ഡി.സതീശനെ ഒഴിവാക്കിയെന്ന തെറ്റായ അവകാശവാദവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുകമറ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനർജനി കേസ് കേസ്‌ അട്ടിമറിക്കാന്‍ സംസ്ഥാന സർക്കാർ ഗൂഡാലോചന നടത്തുകയാണെന്ന് ആരോപിച്ച് എൽഡിഎഫ്‌ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് കനത്ത പ്രളയവും കാലവർഷക്കെടുതിയും ഉണ്ടായപ്പോൾ തികഞ്ഞ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് നിലവിലെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ നിന്ന് ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും ആവശ്യമായ മുൻകരുതലുകളോ അലർട്ടുകളോ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരന്തങ്ങൾക്കിടയിലും വിഐപി സന്ദർശനങ്ങളിലും ഉച്ചഭക്ഷണങ്ങളിലും ജ്വല്ലറി ഉദ്ഘാടനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരത്ത് കാണാതായ ആളിന്റെ കുട്ടി കണ്ണീരോടെ മുഖ്യമന്ത്രിയോട് സഹായം ചോദിക്കുമ്പോഴും ആശ്വാസവാക്ക് പറയാൻ പോലും ഭരണാധികാരികൾ ഉണ്ടായിരുന്നില്ല. കാണാതായ മത്സ്യത്തൊഴിലാളികളെ കുറിച്ച്, ‘കടലിൽ പോയാൽ ബോഡി കിട്ടാൻ സമയമെടുക്കും’ എന്ന മന്ത്രി മുരളീധരന്റെ പ്രസ്താവന രക്ഷാപ്രവർത്തനത്തിലെ ലാഘവത്വവും അനാസ്ഥയുമാണ് വ്യക്തമാക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.


Fashion ⏭️

Back to top button