SPORTS
ഒന്നാം നമ്പർ ട്വന്റി20 ബാറ്റർ, ഐപിഎൽ വരുമാനം മാത്രം കോടികൾ; ഇടവേളയിൽ ബാങ്ക് ജോലിക്കു പോയി ഇഷാൻ കിഷൻ

പട്ന∙ ക്രിക്കറ്റിനിടെ ലഭിച്ച ഇടവേളയിൽ ജോലിക്കു പോയി ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ. ഐപിഎലിൽനിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നും വരുമാനമായി വർഷം കോടികൾ കിട്ടുന്നുണ്ടെങ്കിലും സർക്കാർ ജോലിയുടെ ഭാഗമാകാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ തീരുമാനിക്കുകയായിരുന്നു. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തതിനാല്‍ ദുലീപ് ട്രോഫിയിലാണ് ഇഷാൻ ഇനി കളിക്കുക. മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള ഇടവേളയിലാണ് ഇഷാൻ വീണ്ടും ജോലിക്കുപോയിത്തുടങ്ങിയത്.ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ചറികളുൾപ്പടെ 317 റൺസ് സ്കോർ ചെയ്ത ഇഷാൻ കിഷൻ, റൺവേട്ടയിൽ ഇന്ത്യൻ ടീമിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം ഇതുവരെ 812 റൺസെടുത്തിട്ടുള്ള താരം ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് താരം ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ഇഷാൻ. ഐപിഎലിൽ ഒരു സീസണിൽ 11.25 കോടി രൂപയാണു താരം വാങ്ങുന്നത്. ബിസിസിഐയുടെ വാർഷിക കരാർ ഇടം നേടാൻ ഇഷാന് സാധിച്ചിരുന്നില്ല.
Auto ⏭️


