‘കേരളത്തിൽ മതേതരത്വത്തിന്റെ വിത്ത് പാകിയത് ശ്രീനാരായണ ഗുരുദേവൻ’; ശിവഗിരിയിൽ മുഖ്യമന്ത്രി വിഡി സതീശൻ

ശ്രീനാരായണ ഗുരുദേവന്റെ 99 ാമത് മഹാ പരിനിർവ്വാണ ദിനാചരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു
ശിവഗിരി: കേരളം മതേതരമാണെന്ന് നമ്മൾ പറയുമ്പോൾ അതിന്റെ പൂർണമായ അവകാശം ഗുരുദേവനുള്ളതാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആ ചിന്തയുടെ വിത്തുപാകിയത് ഗുരുദേവനാണെന്നും ഗുരുദേവ ദർശനങ്ങൾ മലയാളിയുടെ മനിസിന്റെ ആഴത്തിൽ പതിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ഒരു ജാതിയും വേണ്ട മതവും വേണ്ട ദൈവവും വേണ്ടെന്ന് ഗുരുവിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞപ്പോൾ ഗുരു അതേക്കുറിച്ച് പറഞ്ഞത് അത് അയാൾക്ക് പറയാനുള്ള അവകാശമുണ്ടെന്നാണ്. ഇതിന്റെ എല്ലാം മൂല്യതയെന്ന് പറയുന്നത് ജനാധിപത്യമാണ്. ആ ജനാധിപത്യ ചിന്തയിൽ നിന്നാണ് മതേതരത്വ ചിന്തയുണ്ടാകുന്നത്. ഗുരു ആ ജനാധിപത്യ മൂല്യത്തിന്റെ കൂടി വിത്താണ് കേരളത്തിൽ പാകിയത്’- മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനചാരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി.സി.വിഷ്ണുനാഥ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ ജി.എസ്.ആശനാഥ്, കേരളം സോൾ വേൾഡ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ് അയ്യർ, വി. മുരളീധരൻ എം.എൽ.എ, കവടിയാർ ശ്രീനാരായണ വിശ്വ സാംസ്കാരിക ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, ചെമ്പഴന്തി വാർഡ് കൗൺസിലർ കെ.കെ.ശൈലജ, ചെല്ലമംഗലം വാർഡ് കൗൺസിലർ അരുൺ വട്ടവിള, അണിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
RELATED TOPICS: V D SATHEESAN, SREE NARAYANA GURU, SIVAGIRI, KERALA SECULARISM, VD SATHEESAN SIVAGIRI SPEECH
Read News ⏭️




