NEWS

സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ്; ഈ മേഖലകളിൽ റെഡ് അലർട്ട്


ജിദ്ദ ∙ സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്തമഴയ്ക്കും ഇടിമിന്നലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ജിസാൻ, അസീർ മേഖലകളിൽ റെഡ് അലർട്ടും മക്ക, അൽബാഹ മേഖലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്.അബു അരിഷ് ഉൾപ്പെടെയുള്ള ജിസാനിലെ വിവിധ മേഖലകളിലുംഅബഹ ഉൾപ്പെടെയുള്ള അസീർ പ്രദേശങ്ങളിലും കനത്ത മഴയ്ക്കാണ് മുന്നറിയിപ്പ്. തായിഫ് ഉൾപ്പെടെ മക്ക മേഖലയിലും അൽബാഹയിലും മിതമായ മഴയ്ക്കും സാധ്യതയുണ്ട്.


Fashion ⏭️

Back to top button