310 രൂപയിൽ നിന്ന് 724 രൂപയിലേക്ക്, വില കുത്തനെ കുതിക്കുന്നു: കേരളത്തിലെ കർഷകർക്ക് നല്ല കാലം

കുരുമുളക് കൃഷി
കോട്ടയം: ഉത്പാദനത്തിലും ഇറക്കുമതിയിലുമുണ്ടായ ഇടിവിന്റെ കരുത്തിൽ കുരുമുളക് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഗാർബിൾഡ് കുരുമുളക് വില കഴിഞ്ഞ വാരം 724 രൂപ വരെയെത്തിയിരുന്നു. 2019ൽ കിലോക്ക് 310 രൂപ വരെ താഴ്ന്ന ശേഷം ഇപ്പോഴാണ് വില ശക്തമായി തിരിച്ചുകയറുന്നത്.
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറയുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. എന്നാൽ ഉയർന്ന വിലയുടെ പ്രയോജനം സാധാരണ കർഷകർക്കു ലഭിക്കുന്നില്ല. വിയറ്റ്‌നാമിൽ ഉത്പാദനം കുറഞ്ഞതിനാൽ ഇന്ത്യൻ മുളകിന് കയറ്റുമതി താത്പര്യം വർദ്ധിച്ചു. ഉത്തരേന്ത്യയിലെ ഉത്സവകാല ഡിമാൻഡും അനുകൂലമായി.
കയറ്റുമതി നിരക്ക് (ടണ്ണിന് )
ഇന്ത്യ -7700 ഡോളർ
ശ്രീലങ്ക- 6700 ഡോളർ
വിയറ്റ്നാം- 6000 ഡോളർ
ബ്രസീൽ-5200 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
സ്ഥിരതയോടെ റബർ വില
റബർ വില അന്താരാഷ്ട്ര വിപണിയിലും താഴ്ന്ന് നിൽക്കുകയാണ്. ആർ.എസ്എസ്.ഫോർ ബാങ്കോക്ക് വില 263 രൂപയായി താഴ്ന്നു. ആഭ്യന്തര വ്യാപാരി വില 266ഉം റബർബോർഡ് വില 274 രൂപയിലുമാണ്. വേനൽ ശക്തമായതോടെ ടാപ്പിംഗ് മന്ദഗതിയിലായതിനാൽ ഉത്പാദനം കുറഞ്ഞു. തായ്ലൻഡ്, ഇന്തോനേഷ്യ . മലേഷ്യ എന്നിവിടങ്ങളിലും ഉത്പാദനം ഇടിഞ്ഞു.
RELATED TOPICS: KERALA FARMERS, PRICE RISE KERALA, 310 TO 724 PRICE, AGRICULTURAL COMMODITY PRICE, KERALA AGRICULTURE NEWS
News ⏭️




