NEWS
ആശ്വാസം: മാർപാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ല; കാൻസർ വ്യാപിച്ചിട്ടില്ലെന്ന് പരിശോധനാഫലം

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ കാൻസറിനു ശസ്ത്രക്രിയയ്ക്കു വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു കൂടുതൽ ചികിത്സയുടെ ആവശ്യമില്ലെന്നു വത്തിക്കാൻ അറിയിച്ചു. രോഗം ബാധിച്ച ഭാഗം പൂർണമായി നീക്കംചെയ്യപ്പെട്ടെന്നു പരിശോധനകളിൽ വ്യക്തമായതായി ഡോക്ടർമാരായ ലൂയിജി കാർബോണെയും സ്റ്റെഫാനോ മാർഗരിറ്റയും റിപ്പോർട്ട് നൽകി.ഇതോടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമേകുന്ന വാർത്ത പുറത്തുവിട്ടത്. നവംബർ 6 മുതൽ 17 വരെ യുറഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ച യാത്ര റദ്ദാക്കേണ്ടെന്നു ഡോക്ടർമാർ അറിയിച്ചെങ്കിലും പരിപാടികളിൽ മാറ്റം വരുത്തിയേക്കാമെന്നു വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സൂചിപ്പിച്ചു.
Fashion ⏭️




