NEWS

100 ദിവസത്തിനുള്ളിൽ വൻനേട്ടം സ്വന്തമാക്കി തമിഴ്നാട് സർക്കാർ; ഒരു ലക്ഷം കോടിയുടെ നിക്ഷേപം, ഒന്നേകാൽ ലക്ഷം പേർക്ക് ജോലി


ചെന്നൈ∙ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇതോടെ 100 ദിവസത്തിനകം 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്ന വാഗ്ദാനം പാലിച്ചെന്നു സർക്കാർ അവകാശപ്പെട്ടു. ഒരു ദിവസം 1000 കോടി രൂപ വീതമാണു നിക്ഷേപമെത്തിയതെന്നു വ്യവസായ മന്ത്രി എസ്.കീർത്തന പറഞ്ഞു. ഇന്നലെ നടന്ന സംഗമത്തിൽ 97 കമ്പനികളുമായാണു ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. 1.21 ലക്ഷം പേർക്കു പുതുതായി ജോലി ലഭിക്കും. നിക്ഷേപകർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ ലൈസൻസ് നൽകും. ബജറ്റിൽ ബഹിരാകാശ വ്യവസായ നിക്ഷേപ മേഖലയായി പ്രഖ്യാപിച്ച തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ 650 കോടി രൂപയുടെ നിക്ഷേപമെത്തി.  ഡേറ്റ സെന്റർ– 26,417 കോടി, ഓട്ടമോട്ടീവ് – 17,073, പുനരുപയോഗ ഊർജം–15,787 കോടി, കൺസ്ട്രക്‌ഷൻ ആൻഡ് മാനുഫാക്​ചറിങ് 9525 കോടി എന്നിങ്ങനെയാണു മറ്റു മേഖലകളിലെ നിക്ഷേപം.


Fashion ⏭️

Back to top button