NEWS

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി. ഗോപിനാഥ്

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വെള്ളായണി ഹോമിയോ കോളേജ് റോഡ് അയ്യപ്പാസിൽ ജി ഗോപിനാഥ് (80) നിര്യാതനായി. തനിനിറം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. കേരള ഭൂഷണം, തനിനിറം എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ, പ്രസ് ക്ലബ് എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ : ലീലാ ഗോപിനാഥ്. മക്കൾ : സോജ (ഇ.വി.എം ഹോണ്ട, നീറമൺകര), ഷീജ (ഓൺലൈൻ ജേണലിസ്റ്റ്). മരുമക്കൾ : ബിനുകുമാർ (ഹെദർ ഹോംസ്), ബി.കലേഷ് (എച്ച്.എൽ.എൽ, പേരൂർക്കട).

Read News ⏭️

Back to top button