NEWS

‘ഇത് നിനക്ക് ചേർന്നതാണോ, ഇതിന്റെ ആവശ്യമില്ല’; കാറ്റിയുടെ പുറത്താക്കൽ നാടകീയമായി, വാൻസ് വിളിപ്പിച്ചത് അഭിമുഖത്തിനിടെ


വാഷിങ്ടൻ ∙ ചുമതലയേറ്റ് അഞ്ചാം ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവിയിൽ നിന്ന് കാറ്റി സക്കറിയയെ പുറത്താക്കിയത് നാടകീയമായി. മാധ്യമത്തിനു അഭിമുഖം നൽകിക്കൊണ്ടിരിക്കെയാണ് നാടകീയമായി അവരെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ കാണാൻ വിളിപ്പിച്ചതും തൊട്ടുപിന്നാലെ പുറത്താക്കൽ നടപടി ഉണ്ടായതും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായുള്ള തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ദ് വാൾ സ്ട്രീറ്റ് ജേണലിന് അഭിമുഖം നൽകിക്കൊണ്ടിരിക്കുകയായിരുന്നു കാറ്റി. ഈ സമയം ട്രംപിന്റെ മുതിർന്ന ഉപദേശകനായ ജേസൺ മില്ലർ മുറിയിലേക്ക് വരികയും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് അടിയന്തരമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അവിടെ വച്ചാണ് അവരെ പദവിയിൽ നിന്ന് നീക്കിയ വിവരം അറിയിച്ചത്.പുറത്താക്കിയ അന്ന് രാവിലെ തന്നെ കാറ്റിയോട് താൻ സംസാരിച്ചിരുന്നുവെന്ന് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘ഇത് നിനക്ക് ചേർന്നതാണോ കാറ്റി. സത്യം പറഞ്ഞാൽ നിനക്ക് ഇതിന്റെ ആവശ്യമില്ല എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു’’ – എന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്താൽ. താനായിരുന്നുവെങ്കിൽ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് കൂടി ചിന്തിക്കുമായിരുന്നുവെന്നും ട്രംപ് കാറ്റിയോട് പറഞ്ഞു. 


Fashion ⏭️

Back to top button