NEWS

ജൂനിയർ സഹപ്രവർത്തകയെ ചുംബിക്കുന്ന വിഡിയോ പുറത്ത്; നിയമ സ്ഥാപനത്തിൽ നിന്ന് പ്രമുഖ യുഎസ് അഭിഭാഷകൻ പുറത്തേക്ക്


ന്യൂയോർക്ക് ∙ സഹപ്രവർത്തകയെ ചുംബിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രമുഖ അഭിഭാഷകനായ നഥാനിയേൽ കുള്ളർട്ടൺ യുഎസ് നിയമ സ്ഥാപനമായ വാച്ച്ടെൽ ലിപ്റ്റണിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്. 45 വയസ്സുകാരനായ നഥാനിയേൽ കുള്ളർട്ടൺ 29 വയസ്സുകാരിയായ അസോസിയേറ്റ് കെൽസി ബോറെൻസ്‌വീഗിനെ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനു പിന്നാലെ സ്ഥാപനം അന്വേഷണം ആരംഭിച്ചതോടെ ആഴ്ചകളായി നഥാനിയേൽ കുള്ളർട്ടൺ അവധിയിലാണ്.കുള്ളർട്ടൺ സാങ്കേതികമായി വാച്ച്ടെല്ലിൽ ഇപ്പോഴും ജോലിക്കാരനായി തുടരുകയാണെന്നും അവധിയിലാണെങ്കിലും സ്ഥാപനത്തിൽ നിന്ന് വേർപിരിയുന്ന ഘട്ടത്തിലാണെന്നും വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടില്ല. അവധി കാലയളവിൽ നഥാനിയേലിന് ശമ്പളം നൽകുന്നുണ്ടോ എന്നും വ്യക്തമല്ല.കുള്ളർട്ടൺ വാച്ച്ടെല്ലിലെ പങ്കാളിയും ബോറെൻസ്‌വീഗ് സ്ഥാപനത്തിലെ വ്യവഹാര വിഭാഗത്തിലെ ജൂനിയർ അസോസിയേറ്റുമായിരുന്നു എന്നതാണ് സംഭവം ശ്രദ്ധിക്കപ്പെടാൻ കാരണം. ഇവരുടെ ഔദ്യോഗിക പദവിയും സംഭവം ചർച്ചാ വിഷയമായി മാറാൻ ഇടയാക്കി. വാച്ച്ടെല്ലിൽ ബോറെൻസ്‌വീഗിന്റെ ഇപ്പോഴത്തെ തൊഴിൽ നില ഉടനടി വ്യക്തമല്ല.


Fashion ⏭️

Back to top button