NEWS

യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസ് കോടതിയിൽ ഹാജരാക്കാനുള്ള വിളി; ‘സിനിമാറ്റിക് ട്വിസ്റ്റു’മായി ജീവനക്കാർ


ആലപ്പുഴ ∙ സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന ഒരു കെഎസ്ആർടിസി ‘ബസ് മാറ്റത്തിന്’ ഇന്നലെ ചേർത്തല സാക്ഷിയായി. തിരുവനന്തപുരത്തുനിന്നു കോയമ്പത്തൂരിലേക്കു പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിന് കേസിൽ ഹാജരാകാൻ തിരുവനന്തപുരത്തേക്കു മടങ്ങാനുള്ള വിളി എത്തുന്നു. യാത്ര പാതിവഴിയിൽ മുടങ്ങുമെന്ന ആശങ്കയിൽ അൻപതോളം യാത്രക്കാർ.ഞായറാഴ്ച രാത്രി 7 മണിയോടെ ചേർത്തല മതിലകം ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം. യാത്രക്കാർക്കു ഭക്ഷണം കഴിക്കാനായി ചേർത്തലയിലെ ഒരു ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണു ഒരു കേസിന്റെ ആവശ്യത്തിനായി ഹാജരാക്കുന്നതിനു ബസ് ഉടൻ തന്നെ തിരുവനന്തപുരത്തേക്കു തിരികെ എത്തിക്കണമെന്നു കണ്ടക്ടർക്കു നിർദേശം ലഭിക്കുന്നത്.


Fashion ⏭️

Back to top button