NEWS

‘ഹോർത്തൂസ്’ ഡിസംബർ 3 മുതൽ 6 വരെ; കൊച്ചി സുഭാഷ് പാർക്ക് മുഖ്യവേദി: ഇക്കുറി വിഷയം ‘ജീവിതം തൊട്ട് – അടുത്ത്’


കൊച്ചി ∙ കലയുടെ, സാഹിത്യത്തിന്റെ, സമകാലിക ജീവിതത്തിന്റെ ലോകജാലകങ്ങൾ തുറക്കുന്ന മനോരമ ‘ഹോർത്തൂസ്’ സാംസ്കാരികോൽസവത്തിന്റെ മൂന്നാം പതിപ്പ് ഡിസംബർ 3ന് എറണാകുളം സുഭാഷ് പാർക്കിൽ മിഴിതുറക്കും. 4 ദിവസം നീളുന്ന മേളയ്ക്ക് 6നു കൊടിയിറങ്ങും. 2024 ൽ കോഴിക്കോട്ട് ആരംഭിച്ച ഹോർത്തൂസിന്റെ രണ്ടാം പതിപ്പിനു കഴിഞ്ഞ വർഷവും സുഭാഷ് പാർക്കായിരുന്നു വേദി.പുതുകാല ജീവിതത്തിന്റെ സങ്കീർണതകൾക്കിടെ തൊട്ടുചേർന്നു ജീവിക്കുകയെന്ന സന്ദേശം സൂചിപ്പിക്കുന്ന ‘ജീവിതം തൊട്ട് – അടുത്ത്’ എന്ന പ്രമേയത്തിലാണ് ഇക്കുറി ഹോർത്തൂസ് ആസ്വാദകർക്കു മുന്നിലെത്തുന്നത്. വിവിധ വിഷയങ്ങളിൽ സംവാദങ്ങളും ചർച്ചകളും കലാസാംസ്കാരിക, വിനോദ പരിപാടികളും അരങ്ങേറും. വിവിധ മേഖലകളിലെ പ്രമുഖർക്കൊപ്പം വിദേശത്തു നിന്നുള്ള പ്രതിഭകളും നിറസാന്നിധ്യമാകും.


Fashion ⏭️

Back to top button