NEWS

സ്വർണം വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കൂടുതൽ ഇടിക്കാൻ വരുന്നു ‘പലിശ വില്ലൻ’


സംസ്ഥാനത്തെ സ്വർണവില വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞതോടെയാണിത്. ഗ്രാമിന് 13,490 രൂപയാണ് പുതുക്കിയ വില. പവൻ വില 640 രൂപ കുറഞ്ഞ് 1,07,920 രൂപയിലുമെത്തി. ഒക്ടോബർ 11ന് രേഖപ്പെടുത്തിയ പവന് 1,11,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. ഇതിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ ഇടിഞ്ഞത് പവന് 3120 രൂപ. 2026ന്റെ അവസാനത്തോടെ സ്വർണവില വീണ്ടും കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് വിലയിടിവ് എന്നതും ശ്രദ്ധേയം. ഇന്നലെ വില വർധിച്ചിരുന്നു.ക്രൂഡോയിൽ വിലയും പണപ്പെരുപ്പ ഭീഷണിയും ശക്തമായതോടെ രാജ്യാന്തര വിപണിയിലും സ്വർണവില ചാഞ്ചാട്ടത്തിലാണ്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗമാണ് നിക്ഷേപകരെ ജാഗ്രതയിലാക്കുന്നത്. ഇന്നലെ ഔൺസിന് 4160 ഡോളർ നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണവില ഇന്ന് 4116 ഡോളർ വരെ ഇടിഞ്ഞിരുന്നു. പിന്നീട് 4148 ഡോളറിലേക്ക് കയറി. നിലവിൽ 1411 ഡോളറെന്ന നിലയിലാണ് വ്യാപാരം.


Fashion ⏭️

Back to top button