NEWS

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ


മുംബൈ ∙ നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ദോഷം മാറ്റാനെന്ന വ്യാജേനയാണ് അനിൽ ശേഷ്റാവു ഷിൻഡെ (28) വീട്ടിൽ പ്രവേശിച്ചത്. കിടപ്പുമുറിയിലേക്ക് പോയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതി പരാതി നൽകിയതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ച പൊലീസ്, സാരി ധരിച്ച് ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലെ ഒരു ചേരിയിലേക്ക് പോകുകയായിരുന്ന പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ട്രാൻസ്ജെൻഡറാണെന്ന് നടിച്ചതിന് പുറമെ പ്രതി വേഷം മാറി യാചകനെന്ന വ്യാജേനയും നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ്, അപരിചിതരെ വീടുകളിൽ പ്രവേശിപ്പിക്കരുതെന്നും നിർദേശിച്ചു.


Fashion ⏭️

Back to top button