NEWS

അമേരിക്കൻ തന്ത്രം ഏറ്റില്ലെന്ന് ഫർസാന സാദേഗ്; ഇന്ത്യൻ പദ്ധതി പതിവിലും കൂടുതൽ ഉഷാർ, ‘പ്ലാൻ ബി’യുമായി ഇന്ത്യ


ഇറാനിലെ പാലങ്ങളും റോഡുകളും തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെ തകർക്കാനുള്ള യുഎസിന്റെ ശ്രമങ്ങളൊന്നും ഏശിയില്ലെന്ന് ഇറാൻ ഗതാഗത, നഗരവികസന മന്ത്രി ഫർസാന സാദേഗ്. പാലങ്ങൾ, റോഡ്, തുറമുഖം, വിമാനത്താവളം, വൈദ്യുതി പ്ലാന്റ് എന്നിവ തകർക്കുകയായിരുന്നില്ല, മറിച്ച് ജനങ്ങളെ ഭീതിപ്പെടുത്താനാണ് ‘ശത്രു’ രാത്രിയിൽ ആക്രമണം നടത്തി ഉന്നമിട്ടത്. എന്നാൽ, അതൊന്നും ഫലം കണ്ടില്ലെന്ന് മന്ത്രി പറഞ്ഞു.ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ചരക്കുനീക്കവും തുറമുഖങ്ങളുടെ പ്രവർത്തനവും എക്കാലത്തെയും റെക്കോർഡ് കൈവരിച്ചു. ദക്ഷിണ മേഖലയിലെ സുപ്രധാനമായ ഇമാം ഖമനയ് തുറമുഖത്തെ കയറ്റിറക്കൽ (ലോഡിങ് ആൻഡ് അൺലോഡിങ്) യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 100% ഉയർന്നു. ഇന്ത്യയുടെ വൻ നിക്ഷേപമുള്ളതും ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിലുള്ളതുമായ ചബഹാർ തുറമുഖത്തെ പ്രതിദിന ട്രക്ക് നീക്കം ശരാശരി 1000ലും മേലെയാണെന്ന് ഫർസാന സാദേഗ് പറഞ്ഞു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Nayeb Sadegh, IV نൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button