NEWS
‘എന്നേക്കാൾ കൂടുതൽ സമ്പാദിക്കുന്നു, കാർ വാങ്ങിത്തരണം’; എസ്യുവി വേണമെന്ന് ആവശ്യം; ഭാര്യയെ ക്രൂരമായി മർദിച്ച് യുവാവ്– വിഡിയോ

ലുധിയാന∙ വിവാഹശേഷം ആഡംബര എസ്യുവിയും ബൈക്കും നൽകാത്തതിൽ ഭാര്യയെ ക്രൂരമായി മർദിച്ച് യുവാവ്. പഞ്ചാബിലെ ലുധിയാനയിൽ ഒക്ടോബർ 21നാണ് സംഭവം. ട്വിങ്കിൾ എന്ന യുവതിയാണ് മർദനത്തിനിരയായത്. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവ് റിതീഷ് ശർമയ്ക്കെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്.ഇക്കഴിഞ്ഞ നവംബറിലാണ് ട്വിങ്കിൾ റിതീഷിനെ വിവാഹം കഴിക്കുന്നത്. ട്വിങ്കിളിന്റേത് രണ്ടാം വിവാഹവും റിതീഷിന്റേത് ആദ്യവിവാഹവുമാണ്. രണ്ടുവർഷം മുൻപ് ട്വിങ്കിളിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാകുകയുമായിരുന്നു. ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു ട്വിങ്കിൾ.
Fashion ⏭️




