NEWS
‘ദ്വയാർഥ പ്രയോഗം വേണ്ട, സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’: തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധിക്ക് വിജയിന്റെ മറുപടി

ചെന്നൈ∙ സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. തമിഴ്നാട് നിയമസഭയിൽ സംസാരിക്കവേയാണ് വിജയിന്റെ പരാമർശം. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെ പരോക്ഷമായി വിജയ് വിമർശിക്കുകയും ചെയ്തു.‘അഭിപ്രായ സ്വാതന്ത്ര്യം– എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമ്മൾ ആത്മപരിശോധന നടത്തണം. അതേസമയം, നമ്മുടെ ജനങ്ങളെയോ സ്ത്രീകളെയോ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലർ ദ്വയാർഥത്തിൽ സംസാരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. നമ്മുടെ വീടുകളിൽ നമുക്കെല്ലാവർക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്ത്രീകളെ അവഹേളിച്ചാൽ ശക്തമായ നടപടിയെടുക്കും.’– ഉദയനിധിയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു.
Fashion ⏭️


