SPORTS

സച്ചിനൊപ്പം അരങ്ങേറിയ താരം, കാൻസർ പിടിപെട്ട് 28–ാം വയസ്സിൽ വിരമിക്കൽ, മുൻ ഭാര്യയുടെ ആത്മഹത്യ; ഒടുവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ


1989 നവംബർ 15, കറാച്ചിയിലെ നാഷനൽ സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ലോക ക്രിക്കറ്റിനെ വരും ദശകങ്ങളിൽ മുടിചൂടാ മന്നന്മാരായി ഭരിക്കാൻ പോകുന്ന നാല് യുവതാരങ്ങൾ അവിടെ ഒന്നിച്ചു കളത്തിലിറങ്ങി. ഒരു വശത്ത് 16 വയസ്സുകാരനായ സച്ചിൻ തെൻഡുൽക്കറും 21 വയസ്സുകാരനായ സലിൽ അങ്കോളയും. മറുവശത്ത് പാക്കിസ്ഥാന്റെ പേസ് കരുത്താകാൻ പോകുന്ന വഖാർ യൂനിസും ഷാഹിദ് സയീദും.∙ കൊടുങ്കാറ്റുപോലെ വന്ന അരങ്ങേറ്റ സീസൺ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് അങ്കോള സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 1988-89 സീസണിൽ മഹാരാഷ്ട്രയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അങ്കോള, ഗുജറാത്തിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കും ആറു വിക്കറ്റും 43 റൺസും നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ബറോഡയ്ക്കെതിരെ 51 റൺസ് വഴങ്ങി 6 വിക്കറ്റ് വീണ്ടും നേടി. അരങ്ങേറ്റ സീസൺ അവസാനിക്കുമ്പോൾ 20.18 ശരാശരിയിൽ 27 വിക്കറ്റുകളാണ് അങ്കോള സ്വന്തമാക്കിയത്.കറാച്ചി ടെസ്റ്റിൽ അങ്കോള മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. അന്ന് പാക്കിസ്ഥാന്റെ സ്റ്റാർ ബാറ്റർ സലീം മാലിക്കിനെ പുറത്താക്കിക്കൊണ്ടാണ് അങ്കോള തന്റെ ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ സലീം യൂസഫിനെയും പുറത്താക്കി. എന്നാൽ ആ മത്സരത്തിൽ നേടിയ 2 വിക്കറ്റുകൾ മാത്രമായി അങ്കോളയുടെ ടെസ്റ്റ് കരിയർ ഒതുങ്ങിപ്പോകുമെന്ന് ആരും കരുതിയിരുന്നില്ല.


Auto ⏭️

Back to top button