NEWS

ഹോർമുസിൽ വീണ്ടും യുദ്ധഭീതി? ഏഴ് കപ്പലുകൾക്കുനേരെ ആക്രമണം; ഒരു കപ്പലിൽ 21 ഇന്ത്യക്കാർ


ടെഹ്റാൻ∙ പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച് ഹോർമുസിൽ വീണ്ടും ആക്രമണം കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 7 കപ്പലുകൾക്കുനേരെ ആക്രമണം നടന്നതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി പോയ നാല് കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ പറഞ്ഞു. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്ന് കപ്പലുകൾക്കും തീപിടിച്ചെന്നും ഐആർജിസി അറിയിച്ചു.21 ഇന്ത്യക്കാരുമായി പോയ എംടി എഐ ദാസ്മ എന്ന കപ്പലിനുനേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഹോർമുസിലൂടെ കടന്നുപോകവേ ഒമാനിലെ ബുഖാ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button