AUTO
‘ലൈസൻസ് നേടാൻ 6 ലക്ഷം രൂപയും 2 വർഷത്തെ അധ്വാനവും!’ അനുഭവം പങ്കുവച്ച് പ്രവാസി യുവാവ്, ചർച്ചയായി കുറിപ്പ്

ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കുക എന്നത് പലപ്പോഴും ഏതാനും ആഴ്ചകൾ കൊണ്ടോ, ചിലപ്പോൾ മാസങ്ങൾ കൊണ്ടോ നടക്കുന്ന കാര്യമാണ്. എന്നാൽ ലോകത്തിലെ മികച്ച ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളുള്ള വികസിത രാജ്യങ്ങളിൽ സ്ഥിതി ഇതാണോ? നോർവേയിൽ താമസിക്കുന്ന വിനോദ് എന്ന ഇന്ത്യക്കാരൻ എക്സിൽ പങ്കുവച്ച തന്റെ ഡ്രൈവിങ് ലൈസൻസ് അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.∙ നോർവേയിലെ കഠിനമായ പരീക്ഷണങ്ങൾ2011-ലാണ് വിനോദ് നോർവേയിലേക്ക് ചേക്കേറുന്നത്. മഞ്ഞും മലനിരകളും അതിതണുപ്പും നിറഞ്ഞ ആ രാജ്യത്ത് ദീർഘദൂര യാത്രകൾ നടത്താൻ വാഹനം ഓടിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ ഒരു അയൽക്കാരന്റെ സഹായത്തോടെ ഡ്രൈവിങ് പഠിച്ചുതുടങ്ങിയെങ്കിലും, നോർവേയിൽ ലൈസൻസ് നേടുക എന്നത് വെറുമൊരു കാർ ഓടിക്കാൻ പഠിക്കുന്നതിലും എത്രയോ മുകളിലായിരുന്നു.‘ഡ്രൈവിങ് സ്കൂളുകൾ മണിക്കൂർ അടിസ്ഥാനത്തിലാണ് പണം ഈടാക്കിയിരുന്നത്. നമ്മൾ റോഡിൽ ഇറങ്ങാൻ പൂർണ സജ്ജരാണെന്ന് അവർക്ക് ഉറപ്പാകുന്നത് വരെ പരിശീലനം തുടരേണ്ടി വരും’, വിനോദ് ഓർക്കുന്നു.∙ തോൽവിയിൽ നിന്ന് പഠിച്ച പാഠം
Sports ⏭️


